---
title: "പാചകവാതക വില കൂട്ടി - ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു"
english_title: "gas cylinder price increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3707/gas-cylinder-price-increased"
published_at: "2021-10-06T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d14d80877d_gas cylinder.jpg"
keywords: []
---

# പാചകവാതക വില കൂട്ടി - ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു

> **Lead Summary:** പാചകവാതക വില കൂട്ടി . ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

## Article Content

പാചകവാതക വില കൂട്ടി . ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. കഴിഞ്ഞ മാസം ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വർധിച്ചിരുന്നു.

ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3707/gas-cylinder-price-increased)