---
title: "കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370800/koothuparamba"
published_at: "2026-07-06T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b85716e071_1000219034.jpg"
keywords: []
---

# കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

> **Lead Summary:** **കണ്ണൂർ : **കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു.ചെറുവോട്ടെകരുവാത്ത് ദേവിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. തെങ്ങ് വീഴുമ്പോൾ ദേവി വീടിന്റെ പുറത്ത് ആയതിനാലാണ് വൻ അപകടം വഴിമാറിയത്.തിങ്കളാഴ്ച രാവിലെ ഉണ്ടായ കാറ്റിലാണ് കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണത് . ഓട് പാകിയ വീടിന്റെ മേൽക്കൂരയിൽ തെങ്ങ് വീണ് മേൽക്കൂര ഭാഗീകമായി തകർന്നു . അടുക്കളഭാഗവും തകർന്നിട്ടുണ്ട്. മക്കൾ വിവാഹിതരായതിനാൽ ദേവി തനിച്ചായിരുന്നു വീട്ടിൽ താമസം. തെങ്ങ് വീഴുമ്പോൾ ദേവി വീടിന്റെ പുറത്ത് ആയതിനാലാണ് വൻ അപകടം വഴിമാറിയത്. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി ഷിജിത്ത്, വില്ലേജ് ഓഫീസർ എംജെ ഷി ജോ, നഗരസഭാ കൗൺസിലർമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

## Article Content

**കണ്ണൂർ : **കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു.ചെറുവോട്ടെകരുവാത്ത് ദേവിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. തെങ്ങ് വീഴുമ്പോൾ ദേവി വീടിന്റെ പുറത്ത് ആയതിനാലാണ് വൻ അപകടം വഴിമാറിയത്.തിങ്കളാഴ്ച രാവിലെ ഉണ്ടായ കാറ്റിലാണ് കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണത് . ഓട് പാകിയ വീടിന്റെ മേൽക്കൂരയിൽ തെങ്ങ് വീണ് മേൽക്കൂര ഭാഗീകമായി തകർന്നു . അടുക്കളഭാഗവും തകർന്നിട്ടുണ്ട്. മക്കൾ വിവാഹിതരായതിനാൽ ദേവി തനിച്ചായിരുന്നു വീട്ടിൽ താമസം. തെങ്ങ് വീഴുമ്പോൾ ദേവി വീടിന്റെ പുറത്ത് ആയതിനാലാണ് വൻ അപകടം വഴിമാറിയത്. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി ഷിജിത്ത്, വില്ലേജ് ഓഫീസർ എംജെ ഷി ജോ, നഗരസഭാ കൗൺസിലർമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370800/koothuparamba)