---
title: "മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്"
english_title: "Caraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370802/caraccident"
published_at: "2026-07-06T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b873a49fbc_1000219094.jpg"
keywords: []
---

# മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനം തട്ടി റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിനു കേടുപാടുണ്ടായി.

## Article Content

കണ്ണൂർ: മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനം തട്ടി റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിനു കേടുപാടുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370802/caraccident)