---
title: "പേരാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറിപോകുന്ന  സബ് ഇൻസ്പെക്ടർക്ക് വാട്ട്സാപ്പ് കൂട്ടായ്മയുടെ യാത്രയയപ്പ്"
english_title: "Sub-Inspector PP Prabhakarans Fairwell conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37082/sub-inspector-pp-prabhakarans-fairwell-conducted"
published_at: "2022-04-11T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62541fecca42a_InShot_20220411_175953099.jpg"
keywords: []
---

# പേരാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറിപോകുന്ന  സബ് ഇൻസ്പെക്ടർക്ക് വാട്ട്സാപ്പ് കൂട്ടായ്മയുടെ യാത്രയയപ്പ്

> **Lead Summary:** **പേരാവൂർ: **പേരാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപോകുന്ന പേരാവൂർ ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ മെമ്പർ കൂടിയായ സബ് ഇൻസ്പെക്ടർ പി പി പ്രഭാകരന് പേരാവൂർ ഫോറം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

## Article Content

**പേരാവൂർ: **പേരാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപോകുന്ന പേരാവൂർ ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ മെമ്പർ കൂടിയായ സബ് ഇൻസ്പെക്ടർ പി പി പ്രഭാകരന് പേരാവൂർ ഫോറം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ സ്റ്റേഷനിലെത്തി അദ്ദേഹത്തിന് ഉപഹാരം കൈമാറി. ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻമാരായ സന്തോഷ് പാമ്പാറ, ബേബി കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു. 

ഗ്രൂപ്പ് മെമ്പന്മാരായ ഡാനിയൽ ഫ്രാൻസിസ്, സിജോ പേരാവൂർ, മനോജ് മണത്തന്ന, മജീദ് അരിപ്പയിൽ, അനൂപ് പേരാവൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37082/sub-inspector-pp-prabhakarans-fairwell-conducted)