---
title: "വായനാപക്ഷാചരണ സമാപനവും സമ്മാന വിതരണവും നടത്തി."
english_title: "Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370828/elapeedika"
published_at: "2026-07-06T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bb51a10476_1000160855.jpg"
keywords: []
---

# വായനാപക്ഷാചരണ സമാപനവും സമ്മാന വിതരണവും നടത്തി.

> **Lead Summary:** എലപ്പീടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ്സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായനാ പക്ഷാചരണത്തിൻ്റെ സമാപനവും, ഐ.വി.ദാസ് അനുസ്മരണവും, മൽസര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഉൽഘാടനവും, ഐ.വി.ദാസ് അനുസ്മരണവും ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ സജി.പി.എ നിർവ്വഹിച്ചു.കേരളത്തിലെ വായനശാലകളുടെ ഊർജ്ജദായകനും , സാംസ്ക്കാരിക മേഖലയിൽ വലിയ സംഭാവനകൾ നൽകിയ ഐ.വി.ദാസ്. കേരളത്തിലെ ഗ്രന്ഥശാലകളെയും, അനുബന്ധ പ്രവർത്തനങ്ങളേയും പുത്തൻ ഉണർവ്വിലേക്ക് എത്തിക്കുന്നതിന് അദ്ധേഹത്തിന് മുഖ്യ പങ്കുണ്ട്. വിവിധ മൽസരങ്ങളിൽ വിജയിച്ച റോസ്മിൻറോജി, ഷാരോൺ ജോസഫ്, ആദി കൃഷ്ണ ബിജു, ഡോൺ ഷിബു, ആഷ്ലിൻ രജീഷ്, ഷെൽമി ജോസഫ്, എന്നിവർക്കുള്ള സമ്മാന വിതരണം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ നിർവ്വഹിച്ചു.ജോമിലി ഷിജു, ദിലീപ്. എ.ബി എന്നിവരുടെ സംഗീത പരിപാടിയും നടന്നു. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, സെബാസ്റ്റ്യൻ പി.വി, സജി. പി.കെ, ഷിജു.ഇ കെ, മല്ലികപൗലോസ്, പ്രമീള സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

എലപ്പീടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ്സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായനാ പക്ഷാചരണത്തിൻ്റെ സമാപനവും, ഐ.വി.ദാസ് അനുസ്മരണവും, മൽസര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഉൽഘാടനവും, ഐ.വി.ദാസ് അനുസ്മരണവും ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ സജി.പി.എ നിർവ്വഹിച്ചു.കേരളത്തിലെ വായനശാലകളുടെ ഊർജ്ജദായകനും , സാംസ്ക്കാരിക മേഖലയിൽ വലിയ സംഭാവനകൾ നൽകിയ ഐ.വി.ദാസ്. കേരളത്തിലെ ഗ്രന്ഥശാലകളെയും, അനുബന്ധ പ്രവർത്തനങ്ങളേയും പുത്തൻ ഉണർവ്വിലേക്ക് എത്തിക്കുന്നതിന് അദ്ധേഹത്തിന് മുഖ്യ പങ്കുണ്ട്. വിവിധ മൽസരങ്ങളിൽ വിജയിച്ച റോസ്മിൻറോജി, ഷാരോൺ ജോസഫ്, ആദി കൃഷ്ണ ബിജു, ഡോൺ ഷിബു, ആഷ്ലിൻ രജീഷ്, ഷെൽമി ജോസഫ്, എന്നിവർക്കുള്ള സമ്മാന വിതരണം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ നിർവ്വഹിച്ചു.ജോമിലി ഷിജു, ദിലീപ്. എ.ബി എന്നിവരുടെ സംഗീത പരിപാടിയും നടന്നു. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, സെബാസ്റ്റ്യൻ പി.വി, സജി. പി.കെ, ഷിജു.ഇ കെ, മല്ലികപൗലോസ്, പ്രമീള സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370828/elapeedika)