---
title: "എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ"
english_title: "Mdmacase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370977/mdmacase"
published_at: "2026-07-07T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc0d54ab14_1000219330.jpg"
keywords: []
---

# എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി.ചേലോറ സ്വദേശികളായ മുഹമ്മദ് പി , സൂരജ് പി പി എന്നിവരാണ് പോലീസ് പെട്രോളിങ്ങിനിടെ മൗഞ്ചേരിയിൽ വെച്ച് ലഹരിവസ്തുക്കൾ സഹിതം അറസ്റ്റിലായത്. പിടിയിലായവരിൽ നിന്നും 4.225 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്.ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത് ഈ വിയുടെ നേതൃത്വത്തിൽ സിപിഒ മാരായ ശ്രീരാഗ്, പ്രത്യുഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

## Article Content

**കണ്ണൂർ: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി.ചേലോറ സ്വദേശികളായ മുഹമ്മദ് പി , സൂരജ് പി പി എന്നിവരാണ് പോലീസ് പെട്രോളിങ്ങിനിടെ മൗഞ്ചേരിയിൽ വെച്ച് ലഹരിവസ്തുക്കൾ സഹിതം അറസ്റ്റിലായത്. പിടിയിലായവരിൽ നിന്നും 4.225 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്.ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത് ഈ വിയുടെ നേതൃത്വത്തിൽ സിപിഒ മാരായ ശ്രീരാഗ്, പ്രത്യുഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370977/mdmacase)