---
title: "മോഡേൺ സർവ്വെ കോഴ്സ്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371068/kannur"
published_at: "2026-07-08T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d99c25dd43_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# മോഡേൺ സർവ്വെ കോഴ്സ്

> **Lead Summary:** കണ്ണൂർ : സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമ്മശ്ശാല ഗവ. എഞ്ചിനീയറിംഗ് കോളേജിന് സമീപം കുഴിച്ചാലിൽ പ്രവർത്തിക്കുന്ന സർവ്വെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ കണ്ണൂർ കേന്ദ്രത്തിൽ ജൂലൈ 20 ന് ആരംഭിക്കുന്ന മോഡേൺ സർവ്വെ കോഴ്സിൽ (ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ, ജിപിഎസ്, കോർസ്, ആർടികെ, ലെവെലിങ്, കോൺടൌറിങ്) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ : സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമ്മശ്ശാല ഗവ. എഞ്ചിനീയറിംഗ് കോളേജിന് സമീപം കുഴിച്ചാലിൽ പ്രവർത്തിക്കുന്ന സർവ്വെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ കണ്ണൂർ കേന്ദ്രത്തിൽ ജൂലൈ 20 ന് ആരംഭിക്കുന്ന മോഡേൺ സർവ്വെ കോഴ്സിൽ (ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ, ജിപിഎസ്, കോർസ്, ആർടികെ, ലെവെലിങ്, കോൺടൌറിങ്) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സർവെയും ഭൂരേഖയും വകുപ്പിൽ താത്കാലിക അടിസ്ഥാനത്തിൽ കോൺട്രാക്ട് സർവെയർ/കോൺട്രാക്ട് ഹെൽപ്പർ തസ്തികകളിലേക്കുള്ള നിയമനത്തിന് ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വ്യക്തികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷാഫോമിനും, ഫീസ് സംബന്ധിച്ച വിവരങ്ങൾക്കുമായി www.dsir.kerala.gov.in സന്ദർശിക്കുകയോ, 9895124813, 9446077196 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371068/kannur)