---
title: "ട്രേഡ്സ്മാൻ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371069/appointment"
published_at: "2026-07-08T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d9a6264ceb_images_(15).jpeg"
keywords: []
---

# ട്രേഡ്സ്മാൻ നിയമനം

> **Lead Summary:** കണ്ണൂർ : ​സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ​ഫോൺ: 9446301684, 9400006495.

## Article Content

കണ്ണൂർ : ​സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ​ഫോൺ: 9446301684, 9400006495.

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2026-27 അദ്ധ്യയന വർഷം ടെക്സ്റ്റൈൽ ടെക്നോളജി ഡിപാർട്ട്മെന്റിൽ ട്രേഡ്‌സ്‌മാൻ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് (ഐടിഐ/തത്തുല്യ യോഗ്യത) അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 14 ന് രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371069/appointment)