---
title: "കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A mobilization camp was organized as part of the Kudumbashree District Mission Special Project."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371097/a-mobilization-camp-was-organized-as-part-of-the-kudumbashree-district-mission-special-project"
published_at: "2026-07-08T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dcdcee3f56_1000163452.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കേളകം : കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ കേളകം കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കേളകം : കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ കേളകം കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി സി ഡി എസ് ചെയർപേഴ്സൺ ലീലാമ്മ ജോണിയുടെ അധ്യക്ഷതയിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. കേളകം കൊട്ടിയൂർ മേഖലകളിലെ പട്ടികവർഗ്ഗ ഉന്നതികളിലെ 18നും 49 നും വയസ്സിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവരവരുടെ അഭിരുചിക്കും സാധ്യതകൾക്കും ഉചിതമായ തൊഴിലുകളും തൊഴിൽ സംരംഭങ്ങളും ആരംഭിക്കുവാൻ ആവശ്യമായ പിന്തുണ നൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം.

റൂട്ട്സെറ്റ് സീനിയർ ഫാക്കൽട്ടിമാരായ അഭിലാഷ് ,റോഷ്നി , DDUGKY ജില്ലാ പ്രോഗ്രാം മാനേജർ ജുബിൻ എന്നിവർ പരിശീലനം നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം വാർഡ് മെമ്പർമാരായ ജോർജുകുട്ടി, ജൂബിലി ,MEC പ്രജിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ പി സനൂപ് സ്വാഗതവും അസിസ്റ്റന്റ് കോഡിനേറ്റർ പ്രിയ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371097/a-mobilization-camp-was-organized-as-part-of-the-kudumbashree-district-mission-special-project)