---
title: "പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്:  കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി."
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371150/kannur"
published_at: "2026-07-08T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4df3ef00ce7_1000163868.jpg"
keywords: []
---

# പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട്:  കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

> **Lead Summary:** കണ്ണൂർ: പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ചും നിയമന നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും യുവമോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

കണ്ണൂർ: പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ചും നിയമന നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും യുവമോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി.

യുവമോർച്ച ജില്ല പ്രസിഡണ്ട് ഹേമന്ത് മാവിലാക്കണ്ടിയുടെ നേതൃത്വത്തിൽ ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.

കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.കെ.വി. അർജുൻ , ടി.വി. സ്വരാജ്, എം. ശ്രുതി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371150/kannur)