---
title: "പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു"
english_title: "Pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371196/pathanamthitta"
published_at: "2026-07-08T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e17ea54517_1000219542.jpg"
keywords: []
---

# പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

> **Lead Summary:** പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. കടമ്മനിട്ട സ്വദേശി കല്ലേലിമുക്കിൽ മാത്തുക്കുട്ടി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് മാത്തുക്കുട്ടി. സംഭവസമയത്ത് വീട്ടില്‍ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും തല കുടുങ്ങി മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

## Article Content

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. കടമ്മനിട്ട സ്വദേശി കല്ലേലിമുക്കിൽ മാത്തുക്കുട്ടി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് മാത്തുക്കുട്ടി. സംഭവസമയത്ത് വീട്ടില്‍ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും തല കുടുങ്ങി മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371196/pathanamthitta)