---
title: "പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി"
english_title: "Pscappointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371215/pscappointment"
published_at: "2026-07-08T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e25e293a54_1000219563.jpg"
keywords: []
---

# പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

> **Lead Summary:** **തിരുവനന്തപുരം : ** പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുളള സംഘം കേസ് അന്വേഷിക്കും. പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു.പിഎസ്സിയുടെ നിയമന നടപടികളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പിഎസ്സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ക്രൈംബ്രാഞ്ച് ഐ.ജിയും ഉന്നത ഉദ്യോഗസ്ഥരും നേതൃത്വത്തിലുളള സംഘമായിരിക്കും പിഎസ്സി ക്രമക്കേട് അന്വേഷിക്കുക. അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്സി നടപടി തുടങ്ങി. 2023 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം : ** പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുളള സംഘം കേസ് അന്വേഷിക്കും. പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു.പിഎസ്സിയുടെ നിയമന നടപടികളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പിഎസ്സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ക്രൈംബ്രാഞ്ച് ഐ.ജിയും ഉന്നത ഉദ്യോഗസ്ഥരും നേതൃത്വത്തിലുളള സംഘമായിരിക്കും പിഎസ്സി ക്രമക്കേട് അന്വേഷിക്കുക. അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്സി നടപടി തുടങ്ങി. 2023 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371215/pscappointment)