---
title: "​വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371309/wayanad"
published_at: "2026-07-09T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f216564c78_1000165211.jpg"
keywords: []
---

# ​വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

> **Lead Summary:** വയനാട്: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. കാ​ണാ​താ​യ അ​ഞ്ച് പേ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ക. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, സി​വി​ല്‍ ഡി​ഫ​ന്‍​സ്, പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ് സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് സോ​ണ്‍ മൂ​ന്നി​ല്‍ തെ​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ക്കും.

## Article Content

വയനാട്: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. കാ​ണാ​താ​യ അ​ഞ്ച് പേ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ക. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, സി​വി​ല്‍ ഡി​ഫ​ന്‍​സ്, പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ് സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് സോ​ണ്‍ മൂ​ന്നി​ല്‍ തെ​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ക്കും.

മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​തും പു​ഴ​യി​ല്‍ ഒ​ഴു​ക്ക് കൂ​ടു​ന്ന​തും പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച മീ​നാ​ക്ഷി പാ​ല​ത്തി​ലെ​യും മേ​പ്പാ​ടി ചൂ​ര​ല്‍​മ​ല റോ​ഡി​ലെ​യും മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഇ​ന്ന് അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371309/wayanad)