---
title: "ഡിവൈഎഫ്ഐ ഒരുക്കിയ വേദിയിൽ മൻസിയ നൃത്തം അവതരിപ്പിച്ചു"
english_title: "Manzia performed the dance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37145/manzia-performed-the-dance"
published_at: "2022-04-11T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62546d36d26b8_Picsart_22-04-11_23-31-49-083.jpg"
keywords: []
---

# ഡിവൈഎഫ്ഐ ഒരുക്കിയ വേദിയിൽ മൻസിയ നൃത്തം അവതരിപ്പിച്ചു

> **Lead Summary:** കണ്ണൂർ : ഡിവൈഎഫ്ഐ ഒരുക്കിയ വേദിയിൽ മൻസിയ നൃത്തം അവതരിപ്പിച്ചു അഹിന്ദുവാണെന്ന കാരണത്താൽ കൂടൽമാണിക്യം ക്ഷേത്രം ഉത്സവം കലാപരിപാടിയിൽ നിന്ന് ഒഴിവാക്കിയ നർത്തകി മൻസിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ.

## Article Content

കണ്ണൂർ : ഡിവൈഎഫ്ഐ ഒരുക്കിയ വേദിയിൽ മൻസിയ നൃത്തം അവതരിപ്പിച്ചു അഹിന്ദുവാണെന്ന കാരണത്താൽ കൂടൽമാണിക്യം ക്ഷേത്രം ഉത്സവം കലാപരിപാടിയിൽ നിന്ന് ഒഴിവാക്കിയ നർത്തകി മൻസിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ.

പൊതുഇടങ്ങളെ മതേതരമായ കലാ–സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‍ഡിവൈഎഫ്ഐ ടൗൺഹാൾ അങ്കണത്തിൽ ഒരുക്കിയ വേദിയിലാണ് മൻസിയ നൃത്തം അവതരിപ്പിച്ചത്.സാംസ്കാരിക സദസ്സിൽ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അധ്യക്ഷത വഹിച്ചു.

മന്ത്രി ആർ.ബിന്ദു, സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, ജില്ലാ സെക്രട്ടറി പി.ബി.അനൂപ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ പ്രഫ.കെ.സച്ചിദാനന്ദൻ, കവി പി.എൻ.ഗോപീകൃഷ്ണൻ, എഴുത്തുകാരി രേണു രാമനാഥൻ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.വി.വൈശാഖൻ, ആർ.എൽ.ശ്രീലാൽ, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ.വിജയ, സംഘാടക സമിതി ചെയർമാൻ വി.എ.മനോജ് കുമാർ, ബ്ലോക്ക് സെക്രട്ടറി പി.കെ.മനുമോഹൻ, പ്രസിഡന്റ് ഐ.വി.സജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37145/manzia-performed-the-dance)