---
title: "​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ. മുരളീധരൻ"
english_title: "Kmuraleedharan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371488/kmuraleedharan"
published_at: "2026-07-09T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fc9a76b789_IMG-20260709-WA0063.jpg"
keywords: []
---

# ​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ. മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം ::ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

തിരുവനന്തപുരം ::ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തീർഥാടനത്തിന് വളരെ നേരത്തെ തന്നെ തയാറെടുപ്പുകൾ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നതിൽ വിട്ടുവീഴ്ച പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. കഴിഞ്ഞ തീർഥാടന കാലത്തിന്‍റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ചില തീർഥാടകർക്ക് പന്തളത്ത് വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത് ഒഴിവാക്കണം എന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371488/kmuraleedharan)