---
title: "പ്ലസ് വൺ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെൻറ് ഇന്ന്"
english_title: "Plus One access; Second phase allotment today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3715/plus-one-access-second-phase-allotment-today"
published_at: "2021-10-06T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d2353da431_images - 2021-10-06T094630.919.jpeg"
keywords: []
---

# പ്ലസ് വൺ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെൻറ് ഇന്ന്

> **Lead Summary:**  **തിരുവനന്തപുരം**: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റും ഇന്ന് പ്രസിദ്ധീകരിക്കും.അലോട്ട്മെന്‍റ് കിട്ടുന്നവര്‍ വ്യാഴാഴ്ച മുതല്‍ പ്രവേശനം നേടണം.

## Article Content

 **തിരുവനന്തപുരം**: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റും ഇന്ന് പ്രസിദ്ധീകരിക്കും.അലോട്ട്മെന്‍റ് കിട്ടുന്നവര്‍ വ്യാഴാഴ്ച മുതല്‍ പ്രവേശനം നേടണം.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിന്റെ വിവരങ്ങള്‍ ലഭിക്കും.പ്ലസ് വണ്ണിന്റെ ആദ്യഘട്ട അലോട്ട്മെന്‍റ് തീര്‍ന്നപ്പോള്‍ കടുത്ത സീറ്റ് ക്ഷാമമാണ് നേരിട്ടത്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞപ്പോള്‍ മെറിറ്റ് സീറ്റില്‍ 52700 സീറ്റുകള്‍ മാത്രമാണ് ബാക്കി.

ആദ്യ അലോട്ട്മെന്‍റില്‍ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്മെന്‍റും നടത്തും. രണ്ടാം ഘട്ട അലോട്ട്മെന്‍റ് തീര്‍ന്നതിന് ശേഷം സ്ഥിതി പരിശോധിച്ച്‌ സീറ്റ് കൂട്ടുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3715/plus-one-access-second-phase-allotment-today)