---
title: "നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണം :  നിവേദനം നൽകി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371518/kottiyoor"
published_at: "2026-07-10T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50620612e89_1000166331.jpg"
keywords: []
---

# നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണം :  നിവേദനം നൽകി

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ:നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണമെന്ന ആവശ്യപ്പെട്ട് നിവേദനം നൽകി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ റെയ്സൻ കെ ജെയിംസാണ് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം പാസാക്കി , പ്രമേയവും ഭരണസമിതിയുടെ അഭ്യർഥനയും കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിനും കായിക വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷിനും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തി കൈമാറിയത്.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ:നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണമെന്ന ആവശ്യപ്പെട്ട് നിവേദനം നൽകി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ റെയ്സൻ കെ ജെയിംസാണ് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം പാസാക്കി , പ്രമേയവും ഭരണസമിതിയുടെ അഭ്യർഥനയും കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിനും കായിക വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷിനും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തി കൈമാറിയത്.

നിവേദനം സ്വീകരിച്ച കായിക വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷ്, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും, നീണ്ടുനോക്കി പ്രദേശത്തിന്റെ കായിക വികസനത്തിന് ഈ പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കൊട്ടിയൂർ പഞ്ചായത്ത് ഭരണ സമിതിയെന്നും വാർഡ് മെമ്പർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371518/kottiyoor)