---
title: "തെളിനീരൊഴുകും നവകേരളം;  ജില്ലയിൽ 22ന് ജല ശുചീകരണ യജ്ഞം"
english_title: "Water purification yajna on 22nd in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37154/water-purification-yajna-on-22nd-in-the-district"
published_at: "2022-04-12T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254dac44db6c_images (21).jpeg"
keywords: []
---

# തെളിനീരൊഴുകും നവകേരളം;  ജില്ലയിൽ 22ന് ജല ശുചീകരണ യജ്ഞം

> **Lead Summary:** **കണ്ണൂർ :**സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22ന് ജില്ലയിൽ വിപുലമായ ജല ശുചീകരണ യജ്ഞം നടത്തും. ജില്ലാ ജലസമിതി യോഗത്തിലാണ് തീരുമാനം.

## Article Content

**കണ്ണൂർ :**സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22ന് ജില്ലയിൽ വിപുലമായ ജല ശുചീകരണ യജ്ഞം നടത്തും. ജില്ലാ ജലസമിതി യോഗത്തിലാണ് തീരുമാനം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തുക. പുഴകൾ ഉൾപ്പടെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്് മുന്നോടിയായി ഏപ്രിൽ 17, 18, 19 തീയ്യതികളിൽ തോട് നടത്തവും ജലസഭകളും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ജലസമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരൻ, ആസൂത്ര സമിതി ആംഗങ്ങളായ യു പി ശോഭ, എൻ പി ശ്രീധരൻ, അഡ്വ. ടി സരള, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37154/water-purification-yajna-on-22nd-in-the-district)