---
title: "സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371553/apply-now"
published_at: "2026-07-10T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507af2f359a_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

> **Lead Summary:** കൃഷി വകുപ്പ് വിവിധ ഇനങ്ങളിലായി സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന കൃഷി ഭവൻ, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങൾ, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം, മികച്ച കർഷകർ തുടങ്ങിയവർക്കായാണ് പുരസ്കാരങ്ങൾ. ഓരോ അവാർഡിനും ക്യാഷ് അവാർഡും, ഷീൽഡും, സർട്ടിഫിക്കറ്റും നൽകും. അവാർഡിനുള്ള അപേക്ഷ കൃഷി ഭവനുകളിൽ നൽകേണ്ട

## Article Content

കൃഷി വകുപ്പ് വിവിധ ഇനങ്ങളിലായി സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന കൃഷി ഭവൻ, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങൾ, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം, മികച്ച കർഷകർ തുടങ്ങിയവർക്കായാണ് പുരസ്കാരങ്ങൾ. ഓരോ അവാർഡിനും ക്യാഷ് അവാർഡും, ഷീൽഡും, സർട്ടിഫിക്കറ്റും നൽകും. അവാർഡിനുള്ള അപേക്ഷ കൃഷി ഭവനുകളിൽ നൽകേണ്ട

അവസാന തീയ്യതി ജൂലൈ 13. അപേക്ഷ ഫോമിനും മറ്റ് വിശദ വിവരങ്ങൾക്കും www.karshikakeralam.gov.in സന്ദർശിക്കുകയോ കൃഷി ഭവനുമായോ ബന്ധപ്പെടുകയോ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371553/apply-now)