---
title: "താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു."
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371627/thamarassery"
published_at: "2026-07-10T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50a70f702e6_1000167624.jpg"
keywords: []
---

# താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

> **Lead Summary:** താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

## Article Content

താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഇന്ന്  രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371627/thamarassery)