---
title: "പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍"
english_title: "Accused arrested for sexually assaulting a minor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37165/accused-arrested-for-sexually-assaulting-a-minor"
published_at: "2022-04-12T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254e80a0d392_images (24).jpeg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

> **Lead Summary:** **നിലമ്പൂർ**: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

## Article Content

**നിലമ്പൂർ**: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

മമ്ബാട് കാട്ടുമുണ്ട കല്ലുങ്ങല്‍ അബ്ദുല്ലയെയാണ് (63) നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ആരാധനാലയത്തില്‍ വെച്ചാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാനസികനില തകരാറിലായ കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം പുറത്തു പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. നിലമ്ബൂര്‍ എസ്.ഐ നവീന്‍ ഷാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മുഹമ്മദാലി എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37165/accused-arrested-for-sexually-assaulting-a-minor)