---
title: "ട്രെയിന്‍ നിർത്തിയപ്പോൾ പാളത്തില്‍ ഇറങ്ങി ; എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിനിടിച്ച് 7 മരണം"
english_title: "Got off the train when the train stopped; 7 killed in train collision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37168/got-off-the-train-when-the-train-stopped-7-killed-in-train-collision"
published_at: "2022-04-12T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254ec35478eb_n3764367741649732650118f6dff2ff3d54758b035ad84dca0e29460dd0e5c1bd6ad0b65a9fade7da6e95ba.jpg"
keywords: []
---

# ട്രെയിന്‍ നിർത്തിയപ്പോൾ പാളത്തില്‍ ഇറങ്ങി ; എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിനിടിച്ച് 7 മരണം

> **Lead Summary:** **അമരാവതി: **ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബാത്വയില്‍ ട്രെയിനിടിച്ച്‌ ഏഴുപേര്‍ മരിച്ചു. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**അമരാവതി: **ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബാത്വയില്‍ ട്രെയിനിടിച്ച്‌ ഏഴുപേര്‍ മരിച്ചു. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഏഴുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ബത്വവയില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി. ട്രാക്കിലൂടെ നടക്കുമ്ബോള്‍ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37168/got-off-the-train-when-the-train-stopped-7-killed-in-train-collision)