---
title: "ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം: പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല "
english_title: "Killing of farmers in Uttar Pradesh: KCYM toll plaza in protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3719/kcym-toll-plaza-with-protest"
published_at: "2021-10-06T10:08:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d28704ef51_PicsArt_10-06-10.05.25.jpg"
keywords: []
---

# ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം: പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല 

> **Lead Summary:** കേളകം : ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനം ഓടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ടതിൽ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ സദസ്സും പന്തം കൊളുത്തി പ്രകടനവും നടത്തി. കൊലപാതകത്തിൽ സുപ്രീകോടതിയുടെ നേതൃത്വത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി , മേഖല സെക്രട്ടറി വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ , ഒറ്റപ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴി , വിനീഷ് മഠത്തിൽ, ജോഷൽ ഈന്തുങ്കൽ, സോനു തടത്തിൽ, ബിനിൽ മറ്റത്തിൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

## Article Content

കേളകം : ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനം ഓടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ടതിൽ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ സദസ്സും പന്തം കൊളുത്തി പ്രകടനവും നടത്തി. കൊലപാതകത്തിൽ സുപ്രീകോടതിയുടെ നേതൃത്വത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി , മേഖല സെക്രട്ടറി വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ , ഒറ്റപ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴി , വിനീഷ് മഠത്തിൽ, ജോഷൽ ഈന്തുങ്കൽ, സോനു തടത്തിൽ, ബിനിൽ മറ്റത്തിൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3719/kcym-toll-plaza-with-protest)