---
title: "ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ"
english_title: "Com India Demands Action Against Fake Digital Media Extortion Gangs in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372003/com-india-new-office-bearers-fake-digital-media-action"
published_at: "2026-07-12T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53641e74c02_com_india.jpg"
keywords: ["കോം ഇന്ത്യ", "ഡിജിറ്റൽ മീഡിയ തട്ടിപ്പ്", "വിൻസെന്റ് നെല്ലിക്കുന്നേൽ", "ഓൺലൈൻ മീഡിയ"]
---

# ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

> **Lead Summary:** കൊച്ചി: ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന തട്ടിപ്പുകൾക്കും ബ്ലാക്ക് മെയിലിങ്ങിനും എതിരെ കർശന നടപടി വേണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ്, ന്യൂസ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ എന്നിവ ഉണ്ടാക്കി വിവിധ ജില്ലകളിൽ വ്യാജ മാധ്യമ പ്രവർത്തകർ സജീവമാണ്.

## Article Content

കൊച്ചി: ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന തട്ടിപ്പുകൾക്കും ബ്ലാക്ക് മെയിലിങ്ങിനും എതിരെ കർശന നടപടി വേണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ്, ന്യൂസ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ എന്നിവ ഉണ്ടാക്കി വിവിധ ജില്ലകളിൽ വ്യാജ മാധ്യമ പ്രവർത്തകർ സജീവമാണ്.

സ്വകാര്യ സ്ഥാപനങ്ങൾ, ബിസിനസുകാർ, വ്യക്തികൾ എന്നിവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായാണ് പരാതി. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾക്ക് ഇത് വലിയ അവമതിപ്പ് ഉണ്ടാക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.ഇത്തരം പ്രവർത്തനങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടുന്ന സാഹചര്യമുണ്ട്.

ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു.ബ്ലാക്ക് മെയിലിങ് വിവരങ്ങൾ നൽകാൻ പൊലീസ് ഔദ്യോഗികമായി പ്രത്യേക നമ്പർ പുറത്തിറക്കണമെന്നും എല്ലാ ജില്ലകളിലും പരാതി സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ മുട്ടത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികൾ: പ്രസിഡന്റ് - വിൻസെന്റ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി - സോയിമോൻ മാത്യു, ട്രഷറർ - കെ കെ ശ്രീജിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372003/com-india-new-office-bearers-fake-digital-media-action)