---
title: "പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "4 KG Banned Tobacco Products Seized in Peravoor, One Arrested by Excise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372049/4-kg-banned-tobacco-products-seized-in-peravoor-one-arrested-by-excise"
published_at: "2026-07-13T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a542463af934_1000171559.jpg"
keywords: []
---

# പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** പേരാവൂർ: പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മുഴക്കുന്ന് കായപ്പനച്ചി സ്വദേശി ആർ. പുഷ്പരാജ്(പേര് മാറ്റിയിട്ടില്ല) ആണ് പിടിയിലായത്.

## Article Content

പേരാവൂർ: പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മുഴക്കുന്ന് കായപ്പനച്ചി സ്വദേശി ആർ. പുഷ്പരാജ്(പേര് മാറ്റിയിട്ടില്ല) ആണ് പിടിയിലായത്.

പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്ന യുവാവിനെ കണ്ട് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ഗുട്ക, പാൻ മസാല, ഹാൻസ് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഇവ വിറ്റഴിക്കാനായി കൊണ്ടുവന്നതാണെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

പേരാവൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ സി.ഒ.ടി.പി.എ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പുഷ്പരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

സ്കൂളുകൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമാകുന്ന സാഹചര്യത്തിൽ എക്സൈസ് നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ നടപടി. ഇത്തരം ഉൽപ്പന്നങ്ങൾ കൈവശം വെക്കുന്നതും വിൽക്കുന്നതും നിയമപ്രകാരം ശിക്ഷാർഹമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372049/4-kg-banned-tobacco-products-seized-in-peravoor-one-arrested-by-excise)