---
title: "മട്ടന്നൂരിൽ രണ്ട്  ക്ഷേത്രങ്ങളിൽ കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു"
english_title: "The treasures were pierced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37205/the-treasures-were-pierced"
published_at: "2022-04-12T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62551ce9bb6c3_Screenshot_20220412_115157.jpg"
keywords: []
---

# മട്ടന്നൂരിൽ രണ്ട്  ക്ഷേത്രങ്ങളിൽ കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂരിനടുത്ത് കിളിയങ്ങാട് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.കിളിയങ്ങാട് ഇയ്യാട്ട് ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു.

## Article Content

മട്ടന്നൂർ: മട്ടന്നൂരിനടുത്ത് കിളിയങ്ങാട് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.കിളിയങ്ങാട് ഇയ്യാട്ട് ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു.

മൂന്നുമാസമായി ഭണ്ഡാരങ്ങൾ തുറന്നിട്ടില്ലെന്നും ഇരുപതിനായിരത്തോളം രൂപ ഭണ്ഡാരങ്ങളിൽ ഉണ്ടായേക്കാമെന്നും ക്ഷേത്രസമിതി വ്യക്തമാക്കി.പ്രസിഡന്റ് കുംഭനില്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി മട്ടന്നൂർ പൊലീസിൽ പരാതിനൽകി.

കിളിയങ്ങട് ശ്രീഇളംകരുമകൻ ക്ഷേത്രത്തിലും ഭണ്ഡാരംകുത്തിത്തുറന്നാണ് മോഷണം നടന്നത്. മട്ടന്നൂർ പൊലീസ് അന്വേഷണമാരംഭിച്ചു.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37205/the-treasures-were-pierced)