---
title: "പയ്യന്നൂർ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു"
english_title: "The organizing committee was formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37213/the-organizing-committee-was-formed"
published_at: "2022-04-12T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62552248264a2_Picsart_22-04-12_12-24-32-698.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** പയ്യന്നൂർ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ എം.എൽ.എ.ടി.ഐ. മധുസൂദനൻ നിർവ്വഹിച്ചു. പകർച്ചവ്യാധി തടയുന്നതിനും , മാലിന്യ വ്യാപനം തടയുന്നതിനും പൊതുജനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും , സന്നദ്ധ സംഘടനകളുടെയും യോജിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കും.

## Article Content

പയ്യന്നൂർ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ എം.എൽ.എ.ടി.ഐ. മധുസൂദനൻ നിർവ്വഹിച്ചു. പകർച്ചവ്യാധി തടയുന്നതിനും , മാലിന്യ വ്യാപനം തടയുന്നതിനും പൊതുജനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും , സന്നദ്ധ സംഘടനകളുടെയും യോജിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കും.

പ്രാദേശിക തലങ്ങളിൽ മഴയ്ക്ക് മുന്നേ തന്നെ ജനകീയ പങ്കാളിത്തത്തോടെ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും, തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുളങ്ങൾ, തോടുകൾ, ഡ്രൈയിനേജുകളും ശുചീകരിച്ച് വെള്ളക്കെട്ട് തടയുന്നതിനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും സാധിക്കേണ്ടതുണ്ട്.

റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും , എലിപ്പനി,കൊതുകുജന്യ രോഗങ്ങൾ, തടയുന്നതിന് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയും, ഉറവിട മാലിന്യ സംസ്ക്കരണത്തിന് വാർഡുകളിൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനങ്ങളും, ലഘുലേഖകൾ വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനമായി.

ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭ സെക്രട്ടറി,വാർഡ് കൺവീനർമാർ , തൊഴിലാളി സംഘടന പ്രതിനിധികൾ, പോലീസ്, ഫയർ ഫോഴ്സ്, ആർ.ടി.ഒ. ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ ഓഫീസ് പ്രതിനിധികൾ, വ്യാപാരി വ്യവസായി, ഹോട്ടൽ& റസ്റ്റോറന്റ്, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സംഘാടക സമിതിയുടെ രക്ഷാധികാരിയായി പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനും, ചെയർമാനായി ചെയർപേഴ്സൺ കെ.വി.ലളിതയും, കൺവീനറായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ്‌കുമാർ , അംഗങ്ങളായി കൗൺസിലേർസ്, ആരോഗ്യവിഭാഗം എച്ച്.എസ്, ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, വാർഡ് കൺവീനർമാർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ,പത്രമാധ്യമ പ്രതിനിധികൾ, ഹോട്ടൽ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ഏപ്രിൽ മാസം 20-ാം തീയ്യതി രാവിലെ 8 മണിക്ക് മുഴുവനാളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് പയ്യന്നൂരിൽ മെഗാ ശുചീകരണ ക്യാമ്പയിൽ നടത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. തുടർന്ന് വാർഡുകളിൽ വാർഡു കമ്മിറ്റി, ക്ലബ്ബുകൾ, വായനശാലകൾ സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37213/the-organizing-committee-was-formed)