---
title: "അയോധ്യ ക്ഷേത്രകൊള്ള: സംഘപരിവാറിന് ദൈവം വിശ്വാസമല്ല, സ്വത്ത് കൊള്ളയടിക്കാനുള്ള ഉപകരണം - കെ.സി വേണുഗോപാൽ"
english_title: "KC Venugopal Alleges Temple Fund Scam, Criticizes Sangh Parivar in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372153/kc-venugopal-temple-fund-scam-sangh-parivar-kannur"
published_at: "2026-07-13T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54a681319b8_1000220494.jpg"
keywords: []
---

# അയോധ്യ ക്ഷേത്രകൊള്ള: സംഘപരിവാറിന് ദൈവം വിശ്വാസമല്ല, സ്വത്ത് കൊള്ളയടിക്കാനുള്ള ഉപകരണം - കെ.സി വേണുഗോപാൽ

> **Lead Summary:** കണ്ണൂർ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വിശ്വാസത്തിന്റെ മറവിൽ ബി.ജെ.പിയും സംഘപരിവാറും രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്നാണ് വേണുഗോപാലിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് ഈ കൊള്ള നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വിശ്വാസികൾ കാണിക്കയായി സമർപ്പിച്ച പണവും സ്വർണാഭരണങ്ങളും വരെ ഇതിന്റെ ഭാഗമായി നഷ്ടമായിട്ടുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇതിനെ വിശ്വാസികൾക്ക് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമായാണ് അദ്ദേഹം വിലയിരുത്തിയത്.ഈ വിഷയത്തിൽ ആർ.എസ്.എസ് പ്രകടിപ്പിച്ച ഖേദപ്രകടനത്തെയും അദ്ദേഹം പരിഹസിച്ചു. മോഷണം നടത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച വേണുഗോപാൽ, സ്വർണവും പണവും തട്ടിയെടുത്തവർ തന്നെ ഖേദം പ്രകടിപ്പിക്കുന്നത് വിശ്വാസ്യതയില്ലാത്ത നാടകമാണെന്ന് അഭിപ്രായപ്പെട്ടു. ഈ കേസിൽ വി.എച്ച്.പിയുടെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.അയോധ്യയിൽ മാത്രമല്ല, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും സംഘപരിവാറിന്റെ കൊള്ളയ്ക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് ദൈവം ഒരു വിശ്വാസത്തിന്റെ അടയാളമല്ല. ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമാണെന്നും കെ.സി വേണുഗോപാൽ വിമർശിച്ചു.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സി.ബി.ഐ, ഇ.ഡി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പ്രസ്ഥാനങ്ങളെ തകർക്കാൻ മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇതിനെതിരെ ജനങ്ങൾ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അതേസമയം പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം വൈകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മന്ത്രി സ്ഥാനം കൂടി വഹിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നിർദേശങ്ങൾ പരിഗണിച്ച് പുതിയ സംവിധാനത്തെ കുറിച്ച് പാർട്ടി ആലോചിക്കുകയാണെന്ന് വേണുഗോപാൽ വ്യക്തമാക്കി.

## Article Content

കണ്ണൂർ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വിശ്വാസത്തിന്റെ മറവിൽ ബി.ജെ.പിയും സംഘപരിവാറും രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്നാണ് വേണുഗോപാലിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് ഈ കൊള്ള നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വിശ്വാസികൾ കാണിക്കയായി സമർപ്പിച്ച പണവും സ്വർണാഭരണങ്ങളും വരെ ഇതിന്റെ ഭാഗമായി നഷ്ടമായിട്ടുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇതിനെ വിശ്വാസികൾക്ക് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമായാണ് അദ്ദേഹം വിലയിരുത്തിയത്.ഈ വിഷയത്തിൽ ആർ.എസ്.എസ് പ്രകടിപ്പിച്ച ഖേദപ്രകടനത്തെയും അദ്ദേഹം പരിഹസിച്ചു. മോഷണം നടത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച വേണുഗോപാൽ, സ്വർണവും പണവും തട്ടിയെടുത്തവർ തന്നെ ഖേദം പ്രകടിപ്പിക്കുന്നത് വിശ്വാസ്യതയില്ലാത്ത നാടകമാണെന്ന് അഭിപ്രായപ്പെട്ടു. ഈ കേസിൽ വി.എച്ച്.പിയുടെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.അയോധ്യയിൽ മാത്രമല്ല, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും സംഘപരിവാറിന്റെ കൊള്ളയ്ക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് ദൈവം ഒരു വിശ്വാസത്തിന്റെ അടയാളമല്ല. ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമാണെന്നും കെ.സി വേണുഗോപാൽ വിമർശിച്ചു.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സി.ബി.ഐ, ഇ.ഡി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പ്രസ്ഥാനങ്ങളെ തകർക്കാൻ മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇതിനെതിരെ ജനങ്ങൾ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അതേസമയം പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം വൈകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മന്ത്രി സ്ഥാനം കൂടി വഹിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നിർദേശങ്ങൾ പരിഗണിച്ച് പുതിയ സംവിധാനത്തെ കുറിച്ച് പാർട്ടി ആലോചിക്കുകയാണെന്ന് വേണുഗോപാൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372153/kc-venugopal-temple-fund-scam-sangh-parivar-kannur)