---
title: "കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും ചാമ്പ്യന്മാർ"
english_title: "Kannur District U17 Chess Championship: Krishnadeev and Naja Fathima Win Titles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372212/kannur-district-u17-chess-championship-krishnadeev-and-naja-fathima-win-titles"
published_at: "2026-07-13T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54f72cb3e0f_1000172838.jpg"
keywords: []
---

# കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും ചാമ്പ്യന്മാർ

> **Lead Summary:** തലശ്ശേരി: കണ്ണൂർ ജില്ല അണ്ടർ 17 സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ കണ്ണൂർ സ്വദേശി കൃഷ്ണദേവും ഗേൾസ് വിഭാഗത്തിൽ നജ ഫാത്തിമയും ചാമ്പ്യന്മാരായി.

## Article Content

തലശ്ശേരി: കണ്ണൂർ ജില്ല അണ്ടർ 17 സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ കണ്ണൂർ സ്വദേശി കൃഷ്ണദേവും ഗേൾസ് വിഭാഗത്തിൽ നജ ഫാത്തിമയും ചാമ്പ്യന്മാരായി.

ഇന്നലെ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് തലശ്ശേരിയിൽ വച്ചാണ് മത്സരം നടന്നത്. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും കണ്ണൂർ ജില്ല ചെസ്സ് പേരെന്റ്സ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്.

ഓപ്പൺ വിഭാഗം ഫലം

1. കൃഷ്ണദേവ് - കണ്ണൂർ

2. അമിതാബ് എസ് - പള്ളിക്കുന്ന്

3. ധൈര്യ സിസോദിയ - പള്ളിക്കുന്ന്

4. ആദേശ് കൊമ്മേരി രജനീഷ് - അഞ്ചരക്കണ്ടി

ഗേൾസ് വിഭാഗം ഫലം

1. നജ ഫാത്തിമ - കണ്ണൂർ

2. ആരാധ്യ കൊമ്മേരി രജനീഷ് - അഞ്ചരക്കണ്ടി

3. ദേവിക കൃഷ്ണ - എരുവട്ടി

4. കീർത്തിക പി - പഴയങ്ങാടി

ഓരോ വിഭാഗത്തിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അണ്ടർ 17 സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടി.

കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി യു സെബാസ്റ്റ്യൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് വി യു സെബാസ്റ്റ്യനും കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രൊഫസർ ഷാനവാസ് സാറും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372212/kannur-district-u17-chess-championship-krishnadeev-and-naja-fathima-win-titles)