---
title: "താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Man Found Dead in Lodge Room Near Thamarassery Post Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372267/man-found-dead-in-lodge-room-near-thamarassery-post-office"
published_at: "2026-07-14T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ba6a8d665_1000172951.jpg"
keywords: []
---

# താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** താമരശ്ശേരി: താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കോട്ടപ്പടി നെല്ലിമുണ്ട സ്വദേശി പാറമ്മൽ പി കെ റഹീം ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി റഹീം ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു.

## Article Content

താമരശ്ശേരി: താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കോട്ടപ്പടി നെല്ലിമുണ്ട സ്വദേശി പാറമ്മൽ പി കെ റഹീം ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി റഹീം ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു.

ഇന്നലെ രാവിലെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ അകത്തേക്ക് നോക്കിയപ്പോഴാണ് റഹീമിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ താമരശ്ശേരി പോലീസിനെ വിവരം അറിയിച്ചു.

പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വാഭാവിക മരണമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഹീം എന്തിനാണ് താമരശ്ശേരിയിൽ എത്തിയതെന്നും എത്ര ദിവസമായി ലോഡ്ജിൽ താമസിക്കുന്നുവെന്നും പോലീസ് ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372267/man-found-dead-in-lodge-room-near-thamarassery-post-office)