---
title: "കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു"
english_title: "Coconut Climber Dies After Bee Sting in Kannur, Sajeev Aged 57"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372273/coconut-climber-dies-after-bee-sting-in-kannur-sajeev-aged-57"
published_at: "2026-07-14T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** കണ്ണൂർ: കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാനായി സജി തെങ്ങിൽ കയറിയതായിരുന്നു. കടന്നൽ കുത്തേറ്റ വിവരം അറിഞ്ഞ് ഉടൻ നാട്ടുകാർ സ്ഥലത്തെത്തി സജിയെ ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയിലിരിക്കെയാണ് മരണം . 

## Article Content

കണ്ണൂർ: കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാനായി സജി തെങ്ങിൽ കയറിയതായിരുന്നു. കടന്നൽ കുത്തേറ്റ വിവരം അറിഞ്ഞ് ഉടൻ നാട്ടുകാർ സ്ഥലത്തെത്തി സജിയെ ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയിലിരിക്കെയാണ് മരണം . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372273/coconut-climber-dies-after-bee-sting-in-kannur-sajeev-aged-57)