---
title: "പേരാവൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു"
english_title: "Vishu marketing fair started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37228/vishu-marketing-fair-started"
published_at: "2022-04-12T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62552fb6aa73c_Picsart_22-04-12_13-21-33-124.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിൽ വിഷു വിപണന മേള ആരംഭിച്ചു

> **Lead Summary:** പേരാവൂർ:- പേരാവൂരിൽ ഏപ്രിൽ 12 മുതൽ 14 വരെ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷ്യന്റെയും, പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിൽ വിഷു വിപണന മേള, പേരാവൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ തൊട്ടടുത്ത റൂമിൽ പ്രവർത്തനമാരംഭിച്ചു.

## Article Content

പേരാവൂർ:- പേരാവൂരിൽ ഏപ്രിൽ 12 മുതൽ 14 വരെ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷ്യന്റെയും, പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിൽ വിഷു വിപണന മേള, പേരാവൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ തൊട്ടടുത്ത റൂമിൽ പ്രവർത്തനമാരംഭിച്ചു.

പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിഷാ ബാലകൃഷ്ണൻ ഇന്ന് 12 ആം തീയതി ചൊവ്വാഴ്ച രാവിലെ 10-30 ന് ഉദ്ഘാടനം ചെയ്തു.

ശാനി ശശീന്ദ്രൻ സി.ഡി.എസ്. ചെയർപേർസൻ സ്വാഗതം പറഞ്ഞു. റീന മനോഹരൻ അധ്യക്ഷത വഹിച്ചു. റെജീന സിറാജ് ആശംസ നേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37228/vishu-marketing-fair-started)