---
title: "കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന് ആന്തൂർ നഗരസഭയിൽ തുടക്കമായി     "
english_title: "We're also into farming"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37238/were-also-into-farming"
published_at: "2022-04-12T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255338e4233b_Screenshot_20220412_133813.jpg"
keywords: []
---

# കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന് ആന്തൂർ നഗരസഭയിൽ തുടക്കമായി     

> **Lead Summary:** കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന് ആന്തൂർ നഗരസഭയിൽ തുടക്കമായി .

## Article Content

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന് ആന്തൂർ നഗരസഭയിൽ തുടക്കമായി .

കാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും കൃഷിയറിവ് പങ്കു വയ്കുന്നതീനും കൃഷി പാഠശാല സംഘടിപ്പിച്ചു.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ധർമശാലയിൽ പ്രവർത്തിക്കുന്ന ആന്തൂർ വിഷു ഫെസ്റ്റിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു.

പി കെ മുഹമ്മദ് കുഞ്ഞി, കെ.പി ഉണ്ണികൃഷ്ണൻ ,ഓമന മുരളീധരൻ , നഗരസഭാ സെക്രട്ടറി പി.എൻ. 'അനീഷ്. കൃഷി ഓഫീസർ ടി.ഒ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

50 കർഷകരും നഗര സഭയിലെ ജനപ്രതിനിധികളും പങ്കെടുത്തു. നെൽകൃഷി , പച്ചക്കറി കൃഷി, നൂതന കൃഷി എന്നീ 3 വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37238/were-also-into-farming)