---
title: "അന്താരാഷ്ട്ര പൈതൃക ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം സംഘടിപ്പിക്കും:  സബ് കലക്ടർ അനു കുമാരി"
english_title: "Anukumari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37246/anukumari"
published_at: "2022-04-12T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62553cd313bfc_Screenshot_20220412_141717.jpg"
keywords: []
---

# അന്താരാഷ്ട്ര പൈതൃക ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം സംഘടിപ്പിക്കും:  സബ് കലക്ടർ അനു കുമാരി

> **Lead Summary:** കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈതൃക ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം സംഘടിപ്പിക്കുമെന്ന് സബ് കലക്ടർ അനു കുമാരി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈതൃക ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം സംഘടിപ്പിക്കുമെന്ന് സബ് കലക്ടർ അനു കുമാരി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരിൻ്റെയും കേരളത്തിൻ്റെയും ചരിത്രം, സംസ്കാരം, പൈതൃകം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് നടത്തുന്ന ക്വിസ് മൽസരത്തിൽ 2 പേർ അടങ്ങുന്ന ടീമുകളായി പ്രായഭേദമന്യേ പങ്കെടുക്കാം. മൽസരത്തിൻ്റെ ആദ്യഘട്ടം 15 ന് ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിലൂടെ ഓൺലൈനായി നടക്കും.

തിരഞ്ഞെടുക്കപ്പെടുന്നവരെ പങ്കെടുപ്പിച്ച് ഏപ്രിൽ 18 ന് വൈകിട്ട് നാലിന് പയ്യാമ്പലം ബീച്ച് പാർക്കിൽ ഫൈനൽ നടക്കും. ആദ്യസ്ഥാനത്ത് എത്തുന്ന ടീമിന് 15,000 രുപ ക്യാഷ് അവാർഡ് നൽകും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 5000 രൂപ നൽകും.

ഫൈനലിൽ എത്തുന്ന എല്ലാ മൽസരാർഥികൾക്കും സർട്ടിഫിക്കറ്റും നൽകും. സ്നേഹജ് ശ്രീനിവാസ് ആണ് ക്വിസ് മാസ്റ്റർ. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജില്ലാ കളക്ടറുടെയും കണ്ണൂർ DTPC യുടെയും ഫേസ് ബുക്ക് പേജിലെ ഗൂഗിൾ ലിങ്ക് വഴി ഏപ്രിൽ 14 ന് വൈകീട്ട് മൂന്നു മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. വാർത്താ സമ്മേളനത്തിൽ DTPC സെക്രട്ടറി കെ.കെ. ജിജേഷ് കുമാർ, എസ് ബി ഷബ്ന പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37246/anukumari)