---
title: "കൊട്ടിയൂരിൽ സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം: ഇരുന്നൂറ് കുടുംബങ്ങൾക്ക് മരുന്ന് നൽകി"
english_title: "Kottiyoor YMCA and Govt Homeo Dispensary Distribute Free Preventive Medicines"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372480/kottiyoor-ymca-free-homeo-medicine-distribution-200-families"
published_at: "2026-07-15T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57259b3677c_kottiyoor-ymca-free-homeo-medicine-distribution-200-families.jpeg"
keywords: ["Kottiyoor", "YMCA", "Homeopathy", "Free Medicine Distribution", "Govt Homeo Dispensary"]
---

# കൊട്ടിയൂരിൽ സൗജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം: ഇരുന്നൂറ് കുടുംബങ്ങൾക്ക് മരുന്ന് നൽകി

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ YMCA യും കൊട്ടിയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി രോഗപ്രതിരോധ സൗജന്യ ഹോമിയോ മരുന്ന് വിതരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ YMCA യും കൊട്ടിയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി രോഗപ്രതിരോധ സൗജന്യ ഹോമിയോ മരുന്ന് വിതരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

2026 ജൂലായ് 14 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ചുങ്കക്കുന്ന് YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട്  സിസിലി കണ്ണംത്താനം പരിപാടി ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ YMCA പ്രസിഡണ്ട് മാനുവൽ പി.വി അധ്യക്ഷത വഹിച്ചു.

ബിജു പോൾ സെക്രട്ടറി, ഷാജി മാത്യു ട്രഷറർ, എം.കെ. ജോൺ, ജോസുകുട്ടി, തോമസ് പോൾ, സിറിയക്, ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മഴക്കാലത്ത് പടരാൻ സാധ്യതയുള്ള പനി, വൈറൽ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണവും ഹോമിയോ മരുന്ന് വിതരണവുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പരിപാടിയിൽ 200 കുടുംബങ്ങൾക്കുള്ള പ്രതിരോധ ഹോമിയോ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ആരോഗ്യ സംരക്ഷണത്തിനായി ഇത്തരം സംരംഭങ്ങൾ പ്രധാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.നാട്ടുകാരുടെ വലിയ പങ്കാളിത്തമാണ് പരിപാടിക്ക് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372480/kottiyoor-ymca-free-homeo-medicine-distribution-200-families)