---
title: "മോഹൻലാലിന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാൻ ഡിഎഫ്ഒ നിർദേശം"
english_title: "Mohanlal Owns 5 Pairs of Ivory, DFO Asks for Details of Newly Disclosed Tusks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372485/mohanlal-5-pairs-ivory-dfo-notice-details"
published_at: "2026-07-15T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a572ebfec8b3_mohanlal-5-pairs-ivory-dfo-notice-details.jpeg"
keywords: ["Mohanlal", "Kerala Forest Department", "Elephant Tusk", "Wildlife Protection Act"]
---

# മോഹൻലാലിന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പ്; വിശദാംശങ്ങൾ ഹാജരാക്കാൻ ഡിഎഫ്ഒ നിർദേശം

> **Lead Summary:** **കൊച്ചി: **നടൻ മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വനംവകുപ്പിന് വിവരം നൽകി. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ രേഖകളും വിശദാംശങ്ങളും ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് നിർദേശം നൽകി.

## Article Content

**കൊച്ചി: **നടൻ മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വനംവകുപ്പിന് വിവരം നൽകി. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ രേഖകളും വിശദാംശങ്ങളും ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് നിർദേശം നൽകി.

ആനക്കൊമ്പുകൾ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാൽ വനംവകുപ്പിനോട് അറിയിച്ചത്. ഇതോടൊപ്പം ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച 13 ശിൽപങ്ങളും താരത്തിന്റെ പക്കലുണ്ട്. ഇവയും സമ്മാനമായി ലഭിച്ചതാണെന്നാണ് വിശദീകരണം.

നേരത്തെ മോഹൻലാലിന് ഉണ്ടായിരുന്ന 2 ജോഡി ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2015ലും 2016ലും സംസ്ഥാന സർക്കാർ ഇത് കൈവശം സൂക്ഷിക്കാൻ അനുമതി നൽകി ഉത്തരവിറക്കുകയും വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് റദ്ദാക്കിയത്.

ആ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് തന്റെ കൈവശം കൂടുതൽ ആനക്കൊമ്പുകൾ ഉണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്. ഇതോടെ ആകെ 5 ജോഡി ആനക്കൊമ്പുകൾ താരത്തിന്റെ കൈവശമുണ്ടായി.

എന്നാൽ ആനക്കൊമ്പുകൾ സമ്മാനമായി സ്വീകരിക്കുന്നത് വനം നിയമപ്രകാരം നിരോധിതമാണ്. പാരമ്പര്യമായി കൈമാറി വന്നതും കൃത്യമായ രേഖകളുള്ളതുമായ ആനക്കൊമ്പുകൾ മാത്രമേ കൈവശം സൂക്ഷിക്കാൻ അനുവാദമുള്ളൂ.

വനംവകുപ്പ് ഇപ്പോൾ പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. എത്രയും വേഗം 5 ജോഡി ആനക്കൊമ്പുകളുടെയും വിശദാംശങ്ങൾ ഹാജരാക്കണമെന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടു. ഡിഎൻഎ ടെസ്റ്റ് നടത്തി ഇവ 6 ആനകളുടേതാണെന്ന് തെളിഞ്ഞാൽ കേസ് കൂടുതൽ സങ്കീർണമാകും എന്നും വനംവകുപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372485/mohanlal-5-pairs-ivory-dfo-notice-details)