---
title: "കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്"
english_title: "Car Overturns on Kannur Hill Highway, 2 Injured After Hitting Advertisement Board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372507/kannur-manjakkad-car-accident-2-injured-hill-highway"
published_at: "2026-07-15T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57393c364b7_accident.jpeg"
keywords: ["Kannur Accident", "Kerala Road Accident", "Traffic News"]
---

# കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **മലയോര ഹൈവേയിൽ മഞ്ഞക്കാട് പാക്കനിക്കാട് വളവിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ പരസ്യബോർഡ് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കാർ മറിഞ്ഞത്.

## Article Content

**കണ്ണൂർ: **മലയോര ഹൈവേയിൽ മഞ്ഞക്കാട് പാക്കനിക്കാട് വളവിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ പരസ്യബോർഡ് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കാർ മറിഞ്ഞത്.

അപകടത്തിൽ മഞ്ഞക്കാട് സ്വദേശികളായ കൊടകശ്ശേരി ബെന്നി, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡും തകർന്നു.മലയോര ഹൈവേയിലെ വളവ് പ്രദേശമായതിനാൽ ഇവിടെ നേരത്തെയും ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേഗത കുറച്ച് വാഹനമോടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372507/kannur-manjakkad-car-accident-2-injured-hill-highway)