---
title: "വയനാട് കള്ളാടി മണ്ണിടിച്ചിൽ: കൂട്ടിയിട്ട മണ്ണ് നീക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി"
english_title: "Wayanad Kalladi Landslide: Expert Panel Inspects Piled Soil for Safe Removal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372521/wayanad-kalladi-landslide-expert-panel-inspection-soil-removal"
published_at: "2026-07-15T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a574c09f1721_1000220943.jpg"
keywords: ["Wayanad Landslide", "Kalladi", "Expert Committee", "Soil Removal", "Tunnel Project"]
---

# വയനാട് കള്ളാടി മണ്ണിടിച്ചിൽ: കൂട്ടിയിട്ട മണ്ണ് നീക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി

> **Lead Summary:** **വയനാട്: **കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് സുരക്ഷിതമായി നീക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ നീക്കും എന്നതിൽ തീരുമാനമെടുക്കുന്നതിനാണ് മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയത്. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, എൻസിഇഎസ്എസ് പ്രതിനിധി കെ. ശ്രീലേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പരിസ്ഥിതി ഡയറക്ടറേറ്റ് എൻജിനീയർ ഡോ. ജൂഡ് ഇത്തവണ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല.വയനാട് തുരങ്ക പാത നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ മണ്ണ് ഇവിടെ കൂട്ടിയിട്ടത്. അപകടകരമായ രീതിയിൽ അടുക്കിവെച്ചിരിക്കുന്ന മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം മണ്ണിടിച്ചിൽ ദുരന്തത്തിന് മുമ്പ് തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി മണ്ണ് മാറ്റുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ വിദഗ്ധ പഠനം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തി.

## Article Content

**വയനാട്: **കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് സുരക്ഷിതമായി നീക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ നീക്കും എന്നതിൽ തീരുമാനമെടുക്കുന്നതിനാണ് മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയത്. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, എൻസിഇഎസ്എസ് പ്രതിനിധി കെ. ശ്രീലേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പരിസ്ഥിതി ഡയറക്ടറേറ്റ് എൻജിനീയർ ഡോ. ജൂഡ് ഇത്തവണ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല.വയനാട് തുരങ്ക പാത നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ മണ്ണ് ഇവിടെ കൂട്ടിയിട്ടത്. അപകടകരമായ രീതിയിൽ അടുക്കിവെച്ചിരിക്കുന്ന മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം മണ്ണിടിച്ചിൽ ദുരന്തത്തിന് മുമ്പ് തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി മണ്ണ് മാറ്റുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ വിദഗ്ധ പഠനം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തി.

അതേസമയം കൊങ്കൺ റെയിൽവേ നിയോഗിച്ച മറ്റൊരു വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ദുരന്തം ആവർത്തിക്കാതിരിക്കാൻ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകണം മണ്ണ് നീക്കമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372521/wayanad-kalladi-landslide-expert-panel-inspection-soil-removal)