---
title: "മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറുന്നു:  വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം "
english_title: "Malayalam to old script"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37253/malayalam-to-old-script"
published_at: "2022-04-12T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62554363c86fe_Malayalam_Letters_Colash.png"
keywords: []
---

# മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറുന്നു:  വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം 

> **Lead Summary:** തിരുവനന്തപുരം: മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം.

## Article Content

തിരുവനന്തപുരം: മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം.

സമിതി നിര്‍ദേശിച്ച ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും ഔദ്യോഗിക ഭാഷ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി അംഗീകരിച്ചു.1971-ലാണ് ഇതിനുമുമ്പ് ലിപി പരിഷ്‌കരിച്ചത്.

പുതിയ ലിപി എന്നാണ് അത് അറിയപ്പെട്ടത്. അതുവരെ ഉ, ഊ, ഋ, ര്/റ് എന്നിവയുടെ ചിഹ്നങ്ങള്‍ അക്ഷരങ്ങളോടുചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്. പുതിയ ലിപിയില്‍ ചിഹ്നങ്ങള്‍ വേര്‍പെടുത്തി ഉപയോഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37253/malayalam-to-old-script)