---
title: "കൂടത്തായി കേസ്: ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്ന തിരക്കിലാണ് ജോളി ജോസഫ്"
english_title: "Koodathayi Case Accused Jolly Joseph Appears for BA Exam From Jail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372534/koodathayi-case-jolly-joseph-ba-exam-jail"
published_at: "2026-07-15T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5754451d02e_1000220950.jpg"
keywords: ["Koodathayi Case", "Jolly Joseph", "Jail Exam", "Kannur Womens Jail", "Prison Education"]
---

# കൂടത്തായി കേസ്: ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്ന തിരക്കിലാണ് ജോളി ജോസഫ്

> **Lead Summary:** **കോഴിക്കോട്: **കുപ്രസിദ്ധമായ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിനുള്ളിൽ ഇരുന്ന് ബിരുദധാരിയാകാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ജോളി ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതാനായി കണ്ണൂർ വനിതാ ജയിലിലെത്തി.ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ് ജോളി. ഇത്തവണ ആകെ 8 പേപ്പറുകളാണ് എഴുതാനുള്ളത്. അതിൽ 6 പരീക്ഷകൾ ഇതിനോടകം പൂർത്തിയാക്കി. ജയിലിലെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് തടവുകാരാണ് ജോളിക്കും ഒപ്പമുള്ളവർക്കും ക്ലാസുകൾ നയിക്കുന്നത്.

## Article Content

**കോഴിക്കോട്: **കുപ്രസിദ്ധമായ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിനുള്ളിൽ ഇരുന്ന് ബിരുദധാരിയാകാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ജോളി ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതാനായി കണ്ണൂർ വനിതാ ജയിലിലെത്തി.ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ് ജോളി. ഇത്തവണ ആകെ 8 പേപ്പറുകളാണ് എഴുതാനുള്ളത്. അതിൽ 6 പരീക്ഷകൾ ഇതിനോടകം പൂർത്തിയാക്കി. ജയിലിലെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് തടവുകാരാണ് ജോളിക്കും ഒപ്പമുള്ളവർക്കും ക്ലാസുകൾ നയിക്കുന്നത്.

ഈ പരീക്ഷകൾക്ക് ശേഷം എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പരീക്ഷകളും ജയിലിൽ നടക്കും. ജോളിയെ കൂടാതെ മറ്റ് നിരവധി തടവുകാരും ഇത്തവണ ഡിഗ്രി പരീക്ഷകൾ എഴുതുന്നുണ്ട്. ഇതിനോടൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ജയിൽ അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.2002 മുതൽ 2016 വരെയുള്ള കാലയളവിൽ സ്വന്തം കുടുംബാംഗങ്ങളായ 6 പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ജോളി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ജയിലിലെ പുനരധിവാസ-വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായാണ് ജോളിയും മറ്റ് തടവുകാരും പരീക്ഷ എഴുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372534/koodathayi-case-jolly-joseph-ba-exam-jail)