---
title: "പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം; പ്രതിസന്ധിക്ക് കാരണങ്ങൾ വിശദീകരിച്ച് മന്ത്രി സണ്ണി ജോസഫ്"
english_title: "Power Cuts Unavoidable in Kerala, Says Minister Sunni joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372622/power-cut-unavoidable-kerala-minister-sunny-joseph-explains"
published_at: "2026-07-16T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58205ae9a21_sunny_joseph_pwercut.jpg"
keywords: ["Sunny Joseph", "Electricity Crisis", "KSEB", "Power Shortage"]
---

# പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം; പ്രതിസന്ധിക്ക് കാരണങ്ങൾ വിശദീകരിച്ച് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിയന്ത്രണവും പവർ കട്ടും ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിയന്ത്രണവും പവർ കട്ടും ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

വൈദ്യുതി ഉപയോഗം കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.

വൈദ്യുതി വിപണിയിൽ വിലക്കയറ്റം രൂക്ഷമായതാണ് മറ്റൊരു പ്രധാന കാരണം. കൂടാതെ വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ തിരികെ നൽകേണ്ടി വരുന്നതും സമ്മർദ്ദം കൂട്ടുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതും പ്രതിസന്ധിക്ക് കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. സോളാർ വൈദ്യുതി രാത്രിയിലേക്ക് സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനം ഇല്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. എന്നാൽ പൊതുജനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ വൈദ്യുതി ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. എസി, അലങ്കാര വിളക്കുകൾ തുടങ്ങിയ അനാവശ്യ ഉപയോഗങ്ങൾ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള ദീർഘകാല പദ്ധതികൾക്കും സർക്കാർ രൂപം നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372622/power-cut-unavoidable-kerala-minister-sunny-joseph-explains)