---
title: "പ്ലസ് വൺ പരീക്ഷാഫലം വീണ്ടും മാറ്റി; ജൂലൈ 17ന് പ്രഖ്യാപിക്കും"
english_title: "Kerala Plus One Result 2026 Declared on July 17, Second Time Postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372625/kerala-plus-one-result-2026-july-17-announcement-postponed"
published_at: "2026-07-16T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5825346aa22_download_(18).jpeg"
keywords: ["Plus One Result", "K Manikyaraj", "Kerala Education"]
---

# പ്ലസ് വൺ പരീക്ഷാഫലം വീണ്ടും മാറ്റി; ജൂലൈ 17ന് പ്രഖ്യാപിക്കും

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി. ജൂലൈ 17 വ്യാഴ്ചയാണ് പുതിയ തീയതി.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി. ജൂലൈ 17 വ്യാഴ്ചയാണ് പുതിയ തീയതി.

ഇത് രണ്ടാം തവണയാണ് ഫലപ്രഖ്യാപനം മാറ്റുന്നത്. ജൂൺ 10ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് അത് ജൂലൈ 15ലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് കേന്ദ്രങ്ങളിലെ പരീക്ഷകൾ കൂടി നടത്തിയ ശേഷം ആ ഫലവും കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാനത്തെ മുഴുവൻ ഫലവും പ്രസിദ്ധീകരിക്കുന്നത്.

ഈ കാരണത്താലാണ് ഫലം വൈകുന്നതെന്ന് പരീക്ഷാ ജോയിന്റ് ഡയറക്ടർ കെ. മാണിക്യരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗൾഫ് കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെ പരീക്ഷകൾ പൂർത്തിയായതിനാൽ ഇത്തവണ തീയതി മാറ്റമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്.ലക്ഷക്കണക്കിന് വിദ്യാർഥികൾ കാത്തിരിക്കുന്ന ഫലം dhsekerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372625/kerala-plus-one-result-2026-july-17-announcement-postponed)