---
title: "ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്"
english_title: "Payyannur Toddler Death Case: Drama at Medical Board Meeting, Report to be Handed to Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372719/payyannur-toddler-death-medical-board-meeting-drama-report-police"
published_at: "2026-07-16T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58899a38869_babymemmorial.jpeg"
keywords: ["Payyannur", "Medical Board", "Baby Memorial Hospital"]
---

# ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

> **Lead Summary:** **കണ്ണൂർ:** പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ.

## Article Content

**കണ്ണൂർ:** പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ.

ജില്ലാ മെഡിക്കൽ ഓഫീസർ 7 പേരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 3 പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ.

> കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി കൂടുതൽ ആളുകളെ ബോർഡിൽ ഉൾപ്പെടുത്തിയതെന്നും നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി. "അനാവശ്യമായി എന്തിനാണ് മെഡിക്കൽ ബോർഡിൽ ആളുകളെ ഉൾപ്പെടുത്തുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

യോഗത്തിൽ പങ്കെടുത്ത 5 പേരിൽ 3 പേരും ചികിത്സാ പിഴവ് ശരിവെച്ചു. ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ബേബി മെമ്മോറിയൽ ആശുപത്രിക്ക് വ്യക്തമായ വീഴ്ചയുണ്ടെന്നും അഡ്വ. കെ. അജിത് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372719/payyannur-toddler-death-medical-board-meeting-drama-report-police)