---
title: "ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു"
english_title: "Fed Farm Farmers Club Organizes Organic Farming Workshop in Peratta Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372742/fed-farm-farmers-club-organic-farming-workshop-peratta-kannur"
published_at: "2026-07-16T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5897c2072de_1000221148.jpg"
keywords: ["Fed Farm Farmers Club", "Organic Farming", "Kannur Agriculture", "Farmers Workshop"]
---

# ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു

> **Lead Summary:** **പേരട്ട: **ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനശിബിരം സംഘടിപ്പിച്ചു.

## Article Content

**പേരട്ട: **ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനശിബിരം സംഘടിപ്പിച്ചു.

> അയ്യങ്കുന്ന്, പായം, ഉളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് പേരട്ടയിലെ കർഷകനായ ബിനു വെട്ടിക്കാട്ടിലിന്റെ ഫാം ഹൗസിലാണ് "ജൈവകൃഷിയിലൂടെ മികച്ച കാർഷികോത്പാദനം" എന്ന വിഷയത്തിൽ ശിബിരം നടന്നത്.

പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം നിഷ ഒരപ്പാംകുഴി മുഖ്യപ്രഭാഷണം നടത്തി.

കൃഷി വിദഗ്ധൻ ഡോ. എ.ജെ. ജോർജ് ജൈവകൃഷി രീതികൾ, മണ്ണിന്റെ സംരക്ഷണം, വിളവ് വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നയിച്ചു. ജൈവളങ്ങളുടെ ഉപയോഗം, കീടനിയന്ത്രണം, വിപണന സാധ്യതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

അഡ്വ. കെ.കെ. മാത്യു, ആന്റോ കെ. ആന്റണി, കുര്യൻ മൈലടിയിൽ, ബിനു വെട്ടിക്കാട്ടിൽ, എൻ.വി. ജോസഫ്, റെജി മാത്യു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372742/fed-farm-farmers-club-organic-farming-workshop-peratta-kannur)