---
title: "കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു"
english_title: "Kannur Koily Hospital Nurses Strike Ends After Wage Agreement Signed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372764/kannur-koily-hospital-nurses-strike-ends-wage-agreement"
published_at: "2026-07-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a77bae2d3_1000221170.jpg"
keywords: ["Koily Hospital", "Kannur Nurses Strike", "Wage Hike", "Labour Office", "Private Hospital", "P Vishnuraj"]
---

# കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

> **Lead Summary:** **കണ്ണൂർ: **ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തളാപ്പ് കൊയിലി ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്നു. ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി പ്രതിനിധികൾ ലേബർ ഓഫീസിലെത്തി കരാറിൽ ഒപ്പുവെച്ചതോടെയാണ് സമരം പിൻവലിച്ചത്.

## Article Content

**കണ്ണൂർ: **ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തളാപ്പ് കൊയിലി ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്നു. ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി പ്രതിനിധികൾ ലേബർ ഓഫീസിലെത്തി കരാറിൽ ഒപ്പുവെച്ചതോടെയാണ് സമരം പിൻവലിച്ചത്.

കണ്ണൂർ നഗരത്തിലെ മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ വേതന വർധന സംബന്ധിച്ച സമരം നേരത്തെ ഒത്തുതീർപ്പായിരുന്നു. എന്നാൽ കൊയിലി ആശുപത്രി മാനേജ്മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ തയാറാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇതേ തുടർന്ന് നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ബുധനാഴ്ച ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ടി.ഒ. മോഹനൻ എം.എൽ.എ എന്നിവരുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നു.

ചർച്ചകളിൽ ആശുപത്രി അധികൃതർ ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചു. തുടർന്നാണ് ലേബർ ഓഫീസിൽ കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം നഴ്സുമാർക്ക് ഉടൻ തന്നെ വർധിച്ച ശമ്പളം ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372764/kannur-koily-hospital-nurses-strike-ends-wage-agreement)