---
title: "പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്"
english_title: "Kerala Included in Pragati Scheme for Paddy Farming, Says Minister T Siddique"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372769/kerala-included-pragati-scheme-paddy-t-siddique"
published_at: "2026-07-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58aaa1e94f6_1000221178.jpg"
keywords: ["Pragati Scheme", "Kerala Agriculture", "T Siddique", "Paddy Farming", "Priyanka Gandhi"]
---

# പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്രത്തിന്റെ നെൽകൃഷി സഹായ പദ്ധതിയായ പ്രഗതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതോടെ നെൽകൃഷിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ലഭിക്കും.

## Article Content

**തിരുവനന്തപുരം: **കേന്ദ്രത്തിന്റെ നെൽകൃഷി സഹായ പദ്ധതിയായ പ്രഗതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതോടെ നെൽകൃഷിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ലഭിക്കും.

കേന്ദ്രത്തിന്റെ ഡാറ്റാ ബേസിലേക്ക് കേരളത്തിനും ആക്സസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി റോളർ വാങ്ങുന്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

കള്ളാടി ദുരന്തത്തിൽ എം.പി പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈൻ ആയി നടന്ന യോഗങ്ങളിൽ പ്രിയങ്ക പങ്കെടുത്തു. ഒരാളുടെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നത് കൊണ്ടല്ല, വിദൂരതയിൽ നിന്നാണെങ്കിലും അവർ കാര്യക്ഷമമായി ഇടപെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പരാതിയൊന്നുമില്ല. എല്ലാ കാര്യങ്ങളിലും സമഗ്രമായി ഇടപെട്ടു.

അടിയന്തര ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രിയങ്ക നിർദേശങ്ങൾ നൽകി. അവർ വയനാടിന്റെ കാർഷിക സംസ്കാരം ഉൾക്കൊള്ളുന്ന വ്യക്തിയാണ്. രാഹുൽ ഗാന്ധിയും ഇടപെട്ടു. മരിച്ചവരുടെ കുടുംബങ്ങൾ പ്രിയങ്ക ഗാന്ധിയോട് നന്ദി അറിയിച്ചു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ നിർമ്മാണ കരാർ ഇന്നോ നാളെയോ ഒപ്പുവെക്കും. ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372769/kerala-included-pragati-scheme-paddy-t-siddique)