---
title: "പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ"
english_title: "Priyadarshini Scheme Causes Rs 60 Crore Loss, Says Minister CP John"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372781/priyadarshini-scheme-rs-60-crore-loss-cp-john-ksrtc"
published_at: "2026-07-16T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58baf71cff9_1000221195.jpg"
keywords: ["CP John", "KSRTC Loss", "Kerala Transport", "Free Bus Travel", "Road Safety", "Vehicle Modification"]
---

# പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

> **Lead Summary:** **തിരുവനന്തപുരം: **സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി മുഖേന 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത് സർക്കാർ നേരത്തെ കണക്കുകൂട്ടിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ധനകാര്യ മന്ത്രി കൂടിയായതിനാൽ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി മുഖേന 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത് സർക്കാർ നേരത്തെ കണക്കുകൂട്ടിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ധനകാര്യ മന്ത്രി കൂടിയായതിനാൽ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദർശിനി പദ്ധതിക്കായി കൂടുതൽ ബസുകൾ അനുവദിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ബസുകളുടെ കുറവുണ്ട്. ഇത് പരിഹരിക്കാൻ എം.എൽ.എമാരുടെ ഫണ്ടിൽ നിന്ന് ഓരോ ബസ് വീതം വാങ്ങി നൽകണമെന്ന നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. എക്സ്പ്രസും ഫാസ്റ്റ് പാസഞ്ചറും അടക്കം പ്രിയദർശിനി ആക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ നിലവിൽ അതിനുള്ള സാഹചര്യമില്ല.

ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറക്കും. എന്നാൽ അത്തരം ധാരാളം ബസുകൾ വാങ്ങുന്നത് സർക്കാരിന്റെ പോളിസിയല്ല. നിലവിലുള്ള ബസുകൾ തന്നെ നിരത്തിലിറക്കാനാണ് ശ്രമിക്കുന്നത്.

ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരത്തെക്കുറിച്ച് പ്രതികരിച്ച മന്ത്രി, വാഹന മേഖലയിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് മുന്നോട്ട് പോകുമെന്നും വിവിധ മേഖലകളിൽ ഉൾപ്പെട്ടവരെ ഉത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പുതിയ റോഡ് സുരക്ഷാ യജ്ഞം ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കും.

വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ പ്രതികരിച്ച മന്ത്രി, അനുമതി നൽകുന്ന സർക്കാരാണ് ഇതെന്നും എന്നാൽ നൽകുന്ന അനുമതികൾ ദുരുപയോഗം ചെയ്യരുതെന്നും ഓർമ്മിപ്പിച്ചു. ബസുകളിൽ 'വോക്കൽ' എന്ന പേരിൽ പുറത്ത് സ്പീക്കറുകൾ ഘടിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

വോക്കൽ വെച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372781/priyadarshini-scheme-rs-60-crore-loss-cp-john-ksrtc)