---
title: "‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി"
english_title: "V Sivankutty Slams Kerala Govt Over Power Cuts, Targets Minister Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372788/v-sivankutty-criticizes-kerala-govt-power-cut-sunny-joseph"
published_at: "2026-07-16T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58c272c2c24_1000221206.jpg"
keywords: ["V Sivankutty", "Sunny Joseph", "Kerala Power Cut", "Electricity Crisis", "UDF Government"]
---

# ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വ്യാപകമായ പവർ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി രൂക്ഷ വിമർശനവുമായി രംഗത്ത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വ്യാപകമായ പവർ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി രൂക്ഷ വിമർശനവുമായി രംഗത്ത്.

> സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് രാവിലെ പ്രതികരിച്ചതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം. ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ കുറിപ്പിട്ട നേതാവ്, "പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും" എന്ന് യു.ഡി.എഫ് സർക്കാരിനെ പരിഹസിച്ചു.

മൺസൂൺ കാലത്തിന് മുന്നോടിയായുള്ള രൂക്ഷമായ ചൂടിനിടെ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പവർ കട്ടിനെയാണ് അദ്ദേഹം പരിഹസിച്ചത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൈമാറ്റ വ്യവസ്ഥയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയുണ്ടെന്നും കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഇത് ഭരണപരാജയമല്ലെന്നും ഇടതുസർക്കാരിന്റെ കാലത്തും സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രിയുടെ വിശദീകരണങ്ങൾക്കിടെയാണ് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372788/v-sivankutty-criticizes-kerala-govt-power-cut-sunny-joseph)