---
title: "സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു"
english_title: "Gold prices fall in state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3728/gold-prices-fall-in-state"
published_at: "2021-10-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d32cf905e5_PicsArt_10-06-10.53.06.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ വർധിച്ച സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവന് 120 രൂപ കുറഞ്ഞ് 34,880 രൂപയായി. ഗ്രാമിന് 4,360 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 4375 രൂപയായിരുന്നു.

## Article Content

തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ വർധിച്ച സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവന് 120 രൂപ കുറഞ്ഞ് 34,880 രൂപയായി. ഗ്രാമിന് 4,360 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 4375 രൂപയായിരുന്നു.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 35,000 രൂപയായിരുന്നു വില. ഇന്ന് വീണ്ടും വില 35,000 ൽ താഴെയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലെ സ്വർണത്തിന് ഉണ്ടായിരുന്നത്.

ഒക്ടോബർ മാസം തുടക്കത്തിൽ സ്വർണവില കൂടിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. ഇന്നലെയാണ് വീണ്ടും 35000 ൽ എത്തിയത്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3728/gold-prices-fall-in-state)