---
title: "ജീവിതശൈലീ രോഗങ്ങളിൽ വലയുന്നവർക്ക് പ്രതിരോധ കവചമൊരുക്കി ഹോമിയോപ്പതി"
english_title: "Homeopathy is a shield for those suffering from lifestyle diseases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37287/homeopathy-is-a-shield-for-those-suffering-from-lifestyle-diseases"
published_at: "2022-04-12T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625563418388a_images (26).jpeg"
keywords: []
---

# ജീവിതശൈലീ രോഗങ്ങളിൽ വലയുന്നവർക്ക് പ്രതിരോധ കവചമൊരുക്കി ഹോമിയോപ്പതി

> **Lead Summary:** **കണ്ണൂർ : **ജീവിതശൈലീ രോഗങ്ങളിൽ വലയുന്നവർക്ക് പ്രതിരോധ കവചമൊരുക്കി ഹോമിയോപ്പതി. പ്രമേഹം, ഹൃദ്രോഗം, അമിത രക്തസ്രാവം, കൊളസ്‌ട്രോൾ, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ തുടങ്ങി മുഴുവൻ ജീവിതശൈലീ രോഗങ്ങൾക്കുമുള്ള ചികിത്സ പരിചയപ്പെടുത്തുകയാണ് ഹോമിയോപ്പതിയുടെ സ്റ്റാൾ.

## Article Content

**കണ്ണൂർ : **ജീവിതശൈലീ രോഗങ്ങളിൽ വലയുന്നവർക്ക് പ്രതിരോധ കവചമൊരുക്കി ഹോമിയോപ്പതി. പ്രമേഹം, ഹൃദ്രോഗം, അമിത രക്തസ്രാവം, കൊളസ്‌ട്രോൾ, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ തുടങ്ങി മുഴുവൻ ജീവിതശൈലീ രോഗങ്ങൾക്കുമുള്ള ചികിത്സ പരിചയപ്പെടുത്തുകയാണ് ഹോമിയോപ്പതിയുടെ സ്റ്റാൾ.

രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷനിലാണ് ഹോമിയോപ്പതി വകുപ്പ് വിവിധ ചികിത്സാ പദ്ധതികളുടെ ബോധവത്കരണം നടത്തുന്നത്.

ജീവിതശൈലീ രോഗ സമഗ്ര ചികിത്സക്കായുള്ള 'ആയുഷ്മാൻ ഭവ', കുട്ടികളുടെ ബൗദ്ധിക മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള 'സദ്ഗമയ', വന്ധ്യതാ നിവാരണത്തിനായുള്ള 'ജനനി', സ്ത്രീകളുടെ ആരോഗ്യം, സന്തോഷം, സാമൂഹ്യ സമത്വം എന്നിവ ലക്ഷ്യമാക്കിയുള്ള 'സീതാലയം', ലഹരിയിൽ നിന്ന് മുക്തി നേടുന്നതിനായി 'പുനർജനി' ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ബോധവൽക്കരണമാണ് ഹോമിയോ വകുപ്പിന്റെ സ്റ്റാളിലൂടെ സന്ദർശകർക്ക് നൽകുന്നത്. ഇതിനു പുറമേ ചികിത്സ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് ചികിത്സ ഉറപ്പുവരുത്തും. പൊലീസ് മൈതാനിയിൽ ഒരുക്കിയിട്ടുള്ള ഹോമിയോ വകുപ്പിന്റെ എക്‌സിബിഷൻ സ്റ്റാളിൽ മെഡിക്കൽ ഓഫീസറുടെയും ഫാർമസിസ്റ്റിന്റെയും സേവനം ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37287/homeopathy-is-a-shield-for-those-suffering-from-lifestyle-diseases)